Sep 13, 2010

സ്വതന്ത്ര സോഫ്ട്‌വേറിനുള്ള പോരാട്ടം ശക്തമാക്കണം- സ്റ്റാള്‍മാന്‍

കോഴിക്കോട്: ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടപ്രകാരം സോഫ്ട്‌വേറില്‍ മാറ്റം വരുത്താ
നാവാത്തത് അനീതിയും ജനാധിപത്യവിരുദ്ധവുമായ നടപടിയാണെന്ന് സ്വതന്ത്ര
സോഫ്ട്‌വേര്‍ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാന്‍ പറഞ്ഞു.
ഈ രംഗത്ത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു. കാലിക്കറ്റ് എന്‍.ഐ.ടി.യുടെ ആഭിമുഖ്യത്തില്‍
'വിദ്യാഭ്യാസത്തിന് സ്വതന്ത്ര സോഫ്ട്‌വേര്‍' എന്ന വിഷയത്തില്‍ നടന്ന
സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര സോഫ്ട്‌വേര്‍ എന്നാല്‍ സ്വാതന്ത്ര്യമെന്നാണര്‍ഥം. വ്യക്തികള്‍ക്ക് സ്വന്തമായും
സമൂഹത്തിനുവേണ്ടിയും പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യമാവണം അത്.
മൈക്രോസോഫ്ട് പോലുള്ള പ്രൊപ്രൈറ്ററി സോഫ്ട്‌വേര്‍ ഉടമകള്‍ ഉപയോക്താക്കള്‍ക്ക്
ഈ സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. സ്വന്തം ഇഷ്ടത്തിനനുസരിച്ചും മറ്റുള്ളവരെ
സഹായിക്കാനും സമൂഹത്തിനു പ്രയോജനപ്പെടുത്താനുമുള്ള അവസ്ഥയാണ് പ്രൊപ്രൈറ്ററി
സോഫ്ട്‌വേര്‍ ഉടമകള്‍ നിഷേധിക്കുന്നത് -സ്റ്റാള്‍മാന്‍ പറഞ്ഞു.
സോഫ്ട്‌വേറുകള്‍ സുഹൃത്തിനു കൈമാറുമ്പോള്‍ അവനെ കൊള്ളക്കാരനാക്കുന്നു.
അവരുടെ സോഫ്ട്‌വേറുകളിലൂടെ വികസനമല്ല, ആശ്രിതത്വമാണ് നടക്കുന്നത്-അദ്ദേഹം പറഞ്ഞു.
ദുഷ്ടലാക്കോടെ മാത്രമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. സോഫ്ട്‌വേര്‍ ഉപയോഗിക്കുന്ന
യന്ത്രത്തെ കീഴടക്കുന്നതോടെ അതാരംഭിക്കുന്നു. സമൂഹത്തിനു ഗുണം വേണമെങ്കില്‍
സോഴ്‌സ്‌കോഡില്‍ത്തന്നെ ഭേദഗതി വരുത്താനാവുന്ന സോഫ്ട്‌വേറുകള്‍ വേണം.
അതിനായാണ് 1983 മുതല്‍ താന്‍ പോരാട്ടം നടത്തുന്നതെന്നും സ്റ്റാള്‍മാന്‍ വ്യക്തമാക്കി.
മാതൃഭൂമി കടപ്പാട്

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom