Sep 29, 2010

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് നവംബറില്‍

സംസ്ഥാന ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നവംബറില്‍ റിപ്പോര്‍ട്ട് നല്‍കും. 2011 ജനവരിയില്‍
ശമ്പളപരിഷ്‌കരണം നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ജസ്റ്റിസ്
രാജേന്ദ്രബാബു അധ്യക്ഷനായ കമ്മീഷന്റെ കാലാവധി ആഗസ്ത് 31ന് അവസാനിച്ചു. വീണ്ടും
ആറുമാസംകൂടി കാലാവധി നീട്ടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍
അംഗീകരിച്ചില്ല.ശമ്പള വര്‍ധനവിന് 2009 ആഗസ്ത് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം നല്‍കാന്‍
വേണ്ടിവരുന്ന ബാധ്യത കണക്കാക്കാന്‍ പരിഗണനാ വിഷയങ്ങളില്‍ത്തന്നെ സര്‍ക്കാര്‍
കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്‍റ് ജീവനക്കാരും താത്കാലിക
തൂപ്പുകാരും ഉള്‍പ്പെടെയുള്ളവരുടെ ശമ്പളവര്‍ധനവ് പരിഗണിക്കാനാണ് സര്‍ക്കാര്‍
നിര്‍ദേശം നല്‍കിയത്. മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാരുടെ ശമ്പളവര്‍ധനവും പരിഗണിക്കും.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom