Oct 6, 2010

പ്രൊമോഷന്‍: അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു

ഗവ. ഹൈസ്‌കൂള്‍ സീനിയര്‍ അധ്യാപകര്‍ക്ക് എച്ച്.എം., എ.ഇ.ഒ., തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യതകള്‍ അട്ടിമറിക്കപ്പെടുന്നതായി ആരോപണം. സര്‍ക്കാറിന്റെ വികലമായ ഈ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഹൈസ്‌കൂള്‍ എച്ച്.എം., എ.ഇ.ഒ. റാങ്ക് ലിസ്റ്റിലുള്ള സീനിയര്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി അധ്യാപകരെക്കൂടി റാങ്ക് ലിസ്റ്റില്‍നിന്നും എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേരളത്തില്‍ സെക്കന്‍ഡറി തലംവരെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം 2001 ലെ സ്‌പെഷല്‍ റൂള്‍സില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്.
അതുകൊണ്ടുതന്നെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ കീഴിലുള്ള ഹയര്‍സെക്കന്‍ഡറി അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയക്ടറുടെ കീഴിലുള്ള എച്ച്.എം., എ.ഇ.ഒ. തസ്തികയിലേക്ക് നിയമിക്കണമെന്ന ഉത്തരവില്‍ യുക്തിയില്ലെന്ന് റാങ്ക്‌ലിസ്റ്റിലുള്ള അധ്യാപകര്‍ പറയുന്നു

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom