Oct 19, 2010

വിദ്യാര്‍ഥിക്ക് ആഴ്ചയില്‍ രണ്ടുദിവസം പാല്‍

ഒരു വിദ്യാര്‍ഥിക്ക് 150 മില്ലിലിറ്റര്‍ വീതം ആഴ്ചയില്‍ രണ്ടുദിവസം പാല്‍. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കിനി ആഴ്ചയില്‍ രണ്ടുദിവസം പാല്‍കുടിച്ച് പഠനം തുടങ്ങാം. ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണവും ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം മുട്ടയും സൗജന്യമായി നല്‍കിവരുന്നുണ്ട്. ഇതിന് പുറമെയാണ് തിങ്കളാഴ്ച മുതല്‍ പാലും നല്‍കിത്തുടങ്ങുന്നത്. ഉച്ചഭക്ഷണവും മുട്ടയും അനുമതി ലഭിച്ച നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്കുമാത്രമാണ് അനുവദിക്കുന്നത്. എന്നാല്‍ പാല്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom