Dec 20, 2010

പാഠപുസ്തക വിതരണം ഉറപ്പാക്കാന്‍ മണ്ഡലാടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റികള്‍

സ്കൂള്‍ പാഠപുസ്തകങ്ങളിലെ വിതരണം കാര്യക്ഷമമായി നടപ്പാക്കുന്നകാര്യം നിരീക്ഷിക്കുന്നതിന് നിയമസഭാമണ്ഡലാടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവായി. എം.എല്‍.എ. ചെയര്‍മാനായും മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ഡി.ഇ.ഒ.മാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും, മണ്ഡലത്തിലെ ഏറ്റവും കൂടുതല്‍ സ്കൂളുകളുടെ ചുമതലയുള്ള എ.ഇ.ഒ. കണ്‍വീനറായും, മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മണ്ഡലാതിര്‍ത്തിയിലെ മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, മണ്ഡലാതിര്‍ത്തിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, എ.ഇ.ഒ.മാര്‍, എസ്എസ്.എ.യിലെ ബി.പി.ഒ.മാര്‍ എന്നിവര്‍ അംഗങ്ങളായും കമ്മിറ്റി രൂപീകരിച്ചു. 

1 comment:

MALAPPURAM SCHOOL NEWS said...

കമ്മറ്റികള്‍ ഉണ്ടാവട്ടെ. എടവണ്ണ സീതിഹാജി സ്കൂളില്‍ ഒമ്പതാം ക്ലാസ്സ് പാഠപുസ്തകം കിട്ടിയിട്ടുവേണം കുട്ടികള്‍ക്ക് പഠിക്കാന്‍

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom