Mar 9, 2011

എസ്.എസ്.എല്‍.സി. - മൂല്യനിര്‍ണയം പുന:ക്രമീകരിക്കാന്‍ തീരുമാനിച്ചു.


മാര്‍ച്ച് 2011 ലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച് ഇരുപതിന് അവസാനിക്കുന്നതരത്തില്‍ പുന:ക്രമീകരിക്കാന്‍ ഡി.പി.ഐയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് കമ്മറ്റി തീരുമാനിച്ചു. മൂല്യനിര്‍ണയം ഒന്നാം ഘട്ടം ഏപ്രില്‍ ഒന്നുമുതല്‍ ഒന്‍പതുവരെയും രണ്ടാം ഘട്ടം ഏപ്രില്‍ 16 മുതല്‍ 20 വരെയുമായിരിക്കും. ഏപ്രില്‍ 10 മുതല്‍ 15 വരെ ക്യാമ്പിന് ഇടവേള ആയിരിക്കും. മൂല്യനിര്‍ണയം 12 ദിവസങ്ങളില്‍ പൂര്‍ത്തിയാക്കാനും കൂടുതല്‍ അദ്ധ്യാപകരെ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ നിയമിക്കാനും തീരുമാനമായി. അധികമായി നിയമിക്കപ്പെടുന്ന അദ്ധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് ഇന്ന് (മാര്‍ച്ച് 10) മുതല്‍ പരീക്ഷാ ഭവനില്‍ നിന്ന് അയച്ചുതുടങ്ങും. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയത്തിനുമുന്നോടിയായി സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ മാര്‍ച്ച് അവസാന ആഴ്ചയില്‍ നടത്തും.
ഈ ക്യാമ്പുകളിലാണ് ഉത്തരസൂചികകള്‍ക്ക് അവസാന രൂപം നല്‍കുന്നത്. സ്കീം ഫൈനലൈസേഷന്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്ന സ്കൂളുകള്‍ ചുവടെ. മാര്‍ച്ച് 28, 29 മോഡല്‍ ബോയ്സ് എച്ച്.എസ്.തൃശൂര്‍ - അറബിക്, സംസ്കൃതം, ഉര്‍ദു, മോഡല്‍ ഗേള്‍സ് എച്ച്.എസ്.തൃശൂര്‍ - കണക്ക്, എച്ച്.എസ്.എസ്.ചാവക്കാട് - ഇംഗ്ളീഷ്, എസ്.കെ.എച്ച്.എസ്.എസ്.ഗുരുവായൂര്‍ - സോഷ്യല്‍ സയന്‍സ്, വി.എച്ച്.എസ്.എസ്.ചാലക്കുടി - മലയാളം രണ്ടാം പേപ്പര്‍, ഗേള്‍സ് എച്ച്.എസ്.എസ്.ആലുവ - ഹിന്ദി, ഗേള്‍സ് എച്ച്.എസ്.എസ്.എറണാകുളം - ബയോളജി, എസ്.ആര്‍.വി.ജി.(എം) എച്ച്.എസ്.എസ്.എറണാകുളം - കെമിസ്ട്രി. മാര്‍ച്ച് 29, 30 എം.ജി.എം.എച്ച്.എസ്., തിരുവല്ല - മലയാളം ഒന്നാം പേപ്പര്‍, എച്ച്.എസ്.വര്‍ക്കല - ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മോഡല്‍ ബോയ്സ് എച്ച്.എസ്.തൈയ്ക്കാട്, തിരുവനന്തപുരം - ഫിസിക്സ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയം ഈ വര്‍ഷം സംസ്ഥാനമൊട്ടാകെയുള്ള 54 ക്യാമ്പുകളിലായാണ് നടത്തുന്നത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് കൂടുതല്‍ അദ്ധ്യാപകര്‍ ആവശ്യമുള്ളതിനാല്‍, ഇംഗ്ളീഷ്, സോഷ്യല്‍ സയന്‍സ്, കണക്ക് വിഷയങ്ങളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നതിന് ഇത്തവണ ഓരോ സോണിലും രണ്ട് ക്യാമ്പുകള്‍ വീതം സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാനത്താകെ ഒരു ക്യാമ്പ് മാത്രമുണ്ടായിരുന്ന അറബി, ഉര്‍ദു, സംസ്കൃതം വിഷയങ്ങള്‍ക്ക് ഒരു ക്യാമ്പുകൂടി അധികമായി ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13 മൂല്യനിര്‍ണയ ക്യാമ്പുകള്‍ കൂടി അധികമായി ഈ വര്‍ഷം പ്രവര്‍ത്തിക്കും. മാര്‍ക്കുകളുടെ ടാബുലേഷന്‍ ജോലികള്‍ പരീക്ഷാ ഭവനില്‍ ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കും. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom