Jun 5, 2011

Plus One First allotment. പ്ളസ് വണ്‍ : ഒന്നാം അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചു. ജൂണ്‍ എട്ടിന് മുമ്പ് പ്രവേശനം നേടണം

പ്ളസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ് പ്രസിദ്ധീകരിച്ചതായി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ആദ്യലിസ്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ആറ്, ഏഴ്, എട്ട് തീയതികളിലായി നടക്കും. അലോട്ട്മെന്റ് വിവരങ്ങള്‍www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളെല്ലാം നിര്‍ബന്ധമായി അലോട്ട് ചെയ്ത സ്കൂളില്‍ ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചിന് മുമ്പ് പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല. താത്കാലികപ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നല്‍കേണ്ടത്. ആദ്യ അലോട്ട്മെന്റില്‍ ഇടം നേടാത്തവര്‍ അടുത്ത അലോട്ട്മെന്റുകള്‍ക്കായി കാത്തിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങള്‍ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം നിശ്ചിത സമയത്തിനുള്ളില്‍ സ്കൂളുകളില്‍ പ്രവേശനത്തിന് ഹാജരാകണമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇക്കൊല്ലം ഏകജാലകരീതിയിലൂടെ പ്ളസ് വണ്‍ പ്രവേശനത്തിന് ആദ്യ ഘട്ടത്തില്‍ ആകെ 4,19,652 വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കിയിരുന്നു. സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പഠനത്തിന് ആകെ ലഭ്യമായ മൂന്നര ലക്ഷത്തോളം സീറ്റുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയിഡഡ് സ്കൂളുകളിലുമുള്ള 2,20,533 മെരിറ്റ് സീറ്റുകളിലേക്ക് മാത്രമാണ് ഏകജാലകരീതിയിലൂടെ പ്രവേശനം നടത്തുന്നത്. ബാക്കിയുള്ള സീറ്റുകള്‍ എഡിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്/കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളും അണ്‍ എയിഡഡ് സ്കൂളുകളിലെ സീറ്റുകളുമാണ്. അപേക്ഷകരില്ലാത്ത പട്ടികജാതി/വര്‍ഗ സംവരണസീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്ത ഇതേ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്ന് പുതുതായി അപേക്ഷകള്‍ ക്ഷണിക്കും. പ്രവേശനത്തിന്റെ ആദ്യഘട്ടം ജൂണ്‍ 22ന് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ അലോട്ട്മെന്റോടുകൂടി അവസാനിക്കും. അതിനുശേഷം സപ്ളിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകള്‍ സ്വീകരിക്കും. ഇക്കൊല്ലം പ്ളസ് വണ്‍ പ്രവേശനത്തിനപേക്ഷിച്ച Differently Abled (Blind, deaf, Physicallly handicapped, Mental and brain diseases) വിഭാഗത്തിലുള്ള എല്ലാ അപേക്ഷകര്‍ക്കും അവര്‍ ആവശ്യപ്പെട്ട ആദ്യ ഓപ്ഷനില്‍ തന്നെ അലോട്ട്മെന്റ് നല്‍കിയിട്ടുണ്ട്. ഇതിനായി ആവശ്യമുള്ള സ്കൂളുകളില്‍ അധികസീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളില്‍ പ്രിന്‍സിപ്പല്‍മാര്‍ പ്രവേശനനടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. സ്പോര്‍ട്സ് ക്വാട്ടയിലെ പ്രവേശനം ജൂണ്‍ 10ന് വൈകുന്നേരം അഞ്ചിന് പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥിവിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. ഇക്കൊല്ലം സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കീം പ്രകാരം പത്താം തരം പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഏഴ് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom