Sep 26, 2011

എലിപ്പനി

പാവം ഗ്രാമീണര്‍ , പടയെ പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പ്പട....


മഞ്ഞപ്പിത്തത്തിനും ടൈഫോയ്ഡിനും പുറമെ എലിപ്പനികൂടി സ്ഥിരീകരിച്ചതോടെ മലയോര മേഖലയിലെ ജനങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലായി. കാര്‍ഷികമേഖലയായതിനാല്‍ വളര്‍ത്തുമൃഗങ്ങഗളില്‍ നിന്നും റബ്ബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളില്‍ നിന്നും പകര്‍ച്ചവ്യാധികള്‍ പടരുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നു. മതിയായ രീതിയിലുള്ള രോഗപ്രതിരോധ, ശുചീകരണപ്രവൃത്തികള്‍ ഈ മേഖലയില്‍ നടത്താത്തതാണ് പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടത്തേണ്ട കാന വൃത്തിയാക്കല്‍, കുടിവെള്ള സ്രോതസ്സുകളിലെ ക്ലോറിനേഷന്‍, റബര്‍ത്തോട്ടങ്ങളിലെ ചിരട്ട കമിഴ്ത്തല്‍, കമുകിന്‍ തോട്ടങ്ങളില്‍ നടത്തുന്ന കീടനാശിനി പ്രയോഗങ്ങള്‍, കന്നുകാലികളിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നഗരങ്ങളിലെ മാലിന്യനിര്‍മാര്‍ജനം എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ പല പഞ്ചായത്തുകള്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും സാധിച്ചിട്ടില്ല. രോഗം പിടിപെട്ട് മരണം സംഭവിക്കുമ്പോഴും വാര്‍ത്തകളാകുമ്പോഴും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേര്‍ന്ന് ഒരുക്കുന്ന ബോധവത്കരണ നാടകങ്ങളാണ് ഇപ്പോഴും മലയോരഗ്രാമങ്ങളില്‍ നടക്കുന്നത്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom