Dec 20, 2011

അധ്യയനം താളംതെറ്റിക്കുന്ന സെന്‍സസ്

           ജനവരി രണ്ടുമുതല്‍ ഫിബ്രവരി 15 വരെ നടത്താന്‍ തീരുമാനിച്ച ജാതി സെന്‍സസ് അധ്യയനം താളം തെറ്റിക്കുമെന്ന് ആശങ്കകളുയരുന്നു. ഹൈസ്‌കൂള്‍ അധ്യാപകരെ സെന്‍സസിന്  നിയോഗിച്ചതാണ് എസ്.എസ്.എല്‍.സി പരീക്ഷ ഉള്‍പ്പെടെയുള്ളവയെ ബാധിക്കുമെന്ന ആശങ്ക  ഉയര്‍ത്തിയത്. ജനവരി ആദ്യത്തോടെ സ്‌കൂളുകളില്‍ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളാരംഭിക്കും. ഫിബ്രവരി ആകുന്നതോടെ മോഡല്‍ പരീക്ഷകളും ആരംഭിക്കും. തിരക്കേറിയ ഈ മാസങ്ങളിലെ സെന്‍സസിന് അധ്യാപകരെ നിയമിക്കരുതായിരുന്നു. എയ്ഡഡ്, ഗവണ്‍മെന്റ് മേഖലയിലെ അധ്യാപകരെ മാത്രമാണ് സെന്‍സസിന് നിയോഗിച്ചിട്ടുള്ളത്. അണ്‍എയ്ഡഡ്, cbseക്കാര്‍ക്ക് ബാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്,  ഇത്‌പൊതുവിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കും 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom