Jan 26, 2012

എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു, നാളെ പൊതു അവധി,


കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ രാത്രി 9.10-നാണ് അന്ത്യം സംഭവിച്ചത്. 
കേരളത്തിലെ പതിനേഴാമത്തെ ഗവര്‍ണറായി കഴിഞ്ഞവര്‍ഷം ആഗസ്ത് 25-നാണ് അദ്ദേഹം സ്ഥാനമേറ്റത്. പുതുച്ചേരിയിലെ കാരൈക്കാല്‍ സ്വദേശിയായ അദ്ദേഹം മൂന്നുതവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. മൂന്നുതവണ ലോക് സഭാംഗവുമായി.   ഗവര്‍ണറോടുള്ള ആദരസൂചകമായി സംസ്ഥാനത്ത്  
നാളെ പൊതു അവധിയും ഏഴുദിവസത്തെ ദുഖാചാരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom