Feb 13, 2012

അക്ഷരത്തിന്റെ കൂട്ടുകാരിക്ക് പ്രാര്‍ത്ഥനാപൂര്‍വം



ഈ കുഞ്ഞിനെ ഞാന്‍ കണ്ടിട്ടില്ല. മരണ വിവരം കേട്ടപ്പോഴാണ് അവള്‍ക്കൊരു ബ്ലോഗ്‌ ഉണ്ടായിരുന്നുവെന്നും മനോഹരമായ കവിതകള്‍ എഴുതിയിരുന്നു എന്നും അറിഞ്ഞത്. ആ ബ്ലോഗ്‌ സന്ദര്‍ശിച്ചപ്പോള്‍ അതില്‍ ഒരു കവിത കണ്ടു. മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കു മുമ്പ് എഴുതി പോസ്റ്റ്‌ ചെയ്ത ഒരു കവിത. പൂക്കോട്ടൂരിനടുത്ത് വെള്ളൂര്‍ പാലേങ്ങല്‍ വീട്ടില്‍ അബ്ദുസ്സലാമിന്റെ മകളാണ് നീസ. അവളുടെ ബ്ലോഗ് ഇവിടെയുണ്ട്.
മാതൃഭൂമി വായിച്ചാല്‍..........


 'ഋതുഭേദങ്ങളുടെ നിറനിലാവില്‍

പുഞ്ചിരി പൊഴിച്ചു നീ

മനസ്സിന്റെ കാണാക്കിനാക്കളില്‍

ഒരു വിതുമ്പലായി മാറി...'

'കാല്‍പ്പാടുകള്‍' എന്ന തന്റെ കവിതയില്‍ കുറിച്ചിട്ട വരികള്‍ ബാക്കിവെച്ച് അക്ഷരത്തിന്റെ കൂട്ടുകാരി പോയ് മറഞ്ഞു. 15 വയസ്സിനിടയില്‍തന്നെ ഒട്ടേറെ കവിതകളും കഥകളും എഴുതിയ റഹ്മത്തുന്നീസയെയാണ് മരണം തട്ടിയെടുത്തത്. പൂക്കോട്ടൂര്‍ വെള്ളൂര്‍ സ്വദേശി പാലേങ്ങര അബ്ദുസലാമിന്റെയും സൈനബയുടെയും മകളാണ് റഹ്മത്തുന്നീസ.

പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി.യിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് 'വിരഹബാഷ്പം' എന്ന കവിതാപുസ്തകം പ്രസിദ്ധീകരിച്ചത്. 30 കവിതകളുടെ സമാഹാരമായിരുന്നു അത്. 'സമര്‍പ്പണം', 'വിരഹബാഷ്പം', 'ഹിമപ്രഭാതം', 'പ്രയാണം' തുടങ്ങിയ കവിതകള്‍ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അക്ഷരങ്ങളുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലായിരുന്നു പ്രതിഭയുടെ ചിറകരിഞ്ഞ് രോഗം പിടിപെട്ടത്. തുടര്‍ന്ന് നാല് വര്‍ഷത്തോളം അര്‍ബുദരോഗത്തിന് ചികിത്സയില്‍...

പിതാവ് അബ്ദുസലാം പി.ടി.എം. യതീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉറുദു അധ്യാപകനാണ്. സഹോദരങ്ങള്‍: മുഹമ്മദ്ഷാഫി, അലി അഹമ്മദ്, ഷിബില്‍ മഹ്മൂദ്, സുമയ്യ, സുഹാദ, ഫാത്തിമ സഹ്‌ല. ഖബറടക്കം തിങ്കളാഴ്ച ഒമ്പതിന് വെള്ളൂര്‍ താഴെമുക്ക് മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom