Mar 1, 2013

പരീക്ഷകള്‍ അനിശ്ചിതത്വത്തിലാക്കി

Annual Examination -Invigilator duty Download this from here
             പതിവിനു വിരുദ്ധമായി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നേരത്തെ നടത്തുന്നത് പൊതു വിദ്യാഭ്യാസ മേഖലയിലെ പരീക്ഷകളെ താളം തെറ്റിക്കുമെന്ന് അദ്ധ്യാപകസമൂഹം കുറ്റപ്പെടുത്തി. ഒന്നുമുതല്‍ ഒമ്പതുവരെയുളള ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് നാലിന് തുടങ്ങും. ഈ പരീക്ഷ നടത്തേണ്ട അധ്യാപകര്‍ക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷാ ചുമതലയും നല്‍കിയിരിക്കുകയാണ്.എട്ടുവരെ പഠിപ്പിക്കുന്നവരെ മറ്റ് ജോലിക്ക് നിയോഗിക്കരുതെന്നാണ് വിദ്യാഭ്യാസ അവകാശ നിയമവ്യവസ്ഥ. പ്രൈമറി,ഹൈസ്‌ക്ക്ൂള്‍ അധ്യാപകരെ നിര്‍ബന്ധിച്ച് ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്കു നിയോഗിച്ചാല്‍ അതിനെ നേരിടുമെന്നും മുന്നറിയിപ്പ് നല്‍കി. അധ്യാപകര്‍ക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷാ ചുമതല സംബന്ധിച്ച് ഉത്തരവ് കാണുക.   Click here ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഡ്യൂട്ടിക്ക് നിയമിതരായ മുഴുവന്‍ അദ്ധ്യാപകരെയും ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ വിടുതല്‍ ചെയ്യണം. നിയമനം ലഭിച്ച ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ സേവനം ഒഴിവാക്കി, ഹൈസ്കൂള്‍/പ്രൈമറി അദ്ധ്യാപകരെ പരീക്ഷാഡ്യൂട്ടിക്ക് നിയോഗിക്കുവാന്‍ ഒരു കാരണവശാലും പാടുള്ളതല്ല. കുട്ടിക്കുരങ്ങന്‍മാര്‍ ചുടുചോറ് വാരേണ്ട കാര്യമില്ല.   ഹൈസ്കൂള്‍/പ്രൈമറി അദ്ധ്യാപകര്‍ ഇക്കാര്യം ശ്രദ്ധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom