Mar 23, 2013

ഉത്തരസൂചിക നല്‍കുന്നതിനാല്‍ വിഷയം മാറിയാലും മാര്‍ക്കിടാന്‍ പ്രയാസമുണ്ടാകില്ല.

അദ്ധ്യാപകര്‍ക്ക് അഞ്ചുദിവസത്തെ അവധിക്കാല പരിശീലനം സര്‍ക്കുലര്‍

      എസ്.എസ്.എല്‍.സി പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയത്തിന് തങ്ങള്‍ പഠിപ്പിക്കാത്ത വിഷയങ്ങളുടെ പേപ്പര്‍ നോക്കാന്‍ അധ്യാപകരെ നിയമിക്കുന്നത് അധ്യാപകരിലും വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും ആശങ്ക പരത്തുന്നു.ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന മൂല്യനിര്‍ണയക്യാമ്പിലേക്കാണ് ഫിസിക്‌സ് അധ്യാപകരെ കെമിസ്ട്രി ഉത്തരപ്പേപ്പര്‍ നോക്കാനും മറിച്ചുമെല്ലാം നിയമിച്ചുകൊണ്ട് ഉത്തരവ് വന്നിട്ടുള്ളത്.സാധാരണ അധ്യാപകന്‍ പഠിപ്പിക്കുന്ന വിഷയംകൂടി ഉള്‍പ്പെടുത്തി പ്രധാനാധ്യാപകന്‍ ഡി.ഇ.ഒ മുഖേന അയയ്ക്കുന്ന പട്ടികപ്രകാരം അതത് അധ്യാപകരെത്തന്നെയാണ് ആ വിഷയങ്ങളുടെ പേപ്പര്‍ നോക്കാന്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ഇത്തവണ പല അധ്യാപകര്‍ക്കും തങ്ങള്‍ പഠിപ്പിക്കാത്തതും കാര്യമായ അവഗാഹമില്ലാത്തതുമായ വിഷയങ്ങളുടെ പേപ്പര്‍ നോക്കാനാണ് സംസ്ഥാന പരീക്ഷാഭവന്‍ അധികൃതര്‍ നിര്‍ബന്ധ നിയമനഉത്തരവ് അയച്ചിട്ടുള്ളത്.ഏപ്രില്‍ ഒന്നിന് 9.30ന് മൂല്യനിര്‍ണയക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ അച്ചടക്കനടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.വര്‍ഷങ്ങളായി പഠിപ്പിക്കുന്ന വിഷയത്തില്‍നിന്ന് മാറി മറ്റൊരു വിഷയത്തിന്റെ പേപ്പര്‍ നോക്കുമ്പോഴുണ്ടാകുന്ന പ്രയാസം ഇവരെയെല്ലാം ആശങ്കാകുലരാക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒരുത്തരവാദിത്വവുമില്ലെന്നും പ്രധാനാധ്യാപകര്‍ നല്‍കിയ പട്ടിക അനുസരിച്ചാണ് നിയമനഉത്തരവ് നല്‍കിയിട്ടുള്ളതെന്നുമാണ് പരീക്ഷാഭവന്‍ അധികൃതര്‍ പറയുന്നത്. മാത്രമല്ല ഉത്തരസൂചിക നല്‍കുന്നതിനാല്‍ വിഷയം മാറിയാലും മാര്‍ക്കിടാന്‍ പ്രയാസമുണ്ടാകില്ലെന്നും ഇവര്‍ പറയുന്നു.ഫിസിക്കല്‍ സയന്‍സ് തസ്തികയിലെ അധ്യാപകര്‍ കെമിസ്ട്രിയും ഫിസിക്‌സും മാറിമാറി പഠിപ്പിക്കണമെന്നാണ് നിയമമെന്നതിനാല്‍ ഇക്കാര്യം പ്രശ്‌നമാവില്ലെന്നുമാണ് ഇവരുടെ വാദം. അതേസമയം ഉത്തരവ്കിട്ടിയ പല അധ്യാപകരും വര്‍ഷങ്ങളായി ഒരേവിഷയം മാത്രം പഠിപ്പിക്കുന്നവരാണ്. മൂല്യനിര്‍ണയക്യാമ്പിലെത്തുമ്പോള്‍ ഒരുവര്‍ഷമായി പ്രസ്തുത വിഷയമാണ് ഇവര്‍ കൈകാര്യംചെയ്യുന്നതെന്ന പ്രധാനാധ്യാപകന്റെ സത്യവാങ്മൂലം കാണിച്ചാല്‍ മാത്രമേ ഹാളില്‍ കയറ്റൂവെന്നുമാണ് ഉത്തരവിലുള്ളത്. പഠിപ്പിക്കാത്ത വിഷയം പഠിപ്പിക്കുന്നു എന്നുപറഞ്ഞ് എങ്ങനെയാണ് സത്യവാങ്മൂലം പ്രധാനാധ്യാപകര്‍ തരികയെന്നതും ഇവരുടെ മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. വിഷയം അറിയാത്ത അധ്യാപകര്‍ ഉത്തരക്കടലാസ് നോക്കിയാല്‍ ഭാവിയെന്താകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. 22-3-13 Mathrubhumi   

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom