May 11, 2013

വിദ്യാഭ്യാസ അവകാശ നിയമം:അധ്യാപക-വിദ്യാര്‍ഥി അനുപാതം

           സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക- വിദ്യാര്‍ഥി അനുപാതം ക്ലാസ് അടിസ്ഥാനമാക്കി നിശ്ചയിക്കുന്നതിനുപകരം സ്‌കൂള്‍ ഒരു യൂണിറ്റായി കണക്കാക്കി നിശ്ചയിക്കും. click here അധ്യാപക തസ്തികകളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇത് കാരണമാകും. എന്നാല്‍ നിലവിലുള്ള അനുപാതം കുറച്ചിട്ടുമുണ്ട്. എല്‍.പിയില്‍ 1:30 ഉം യു പിയില്‍ 1:35 ഉം ആണ് പുതിയ അനുപാതം. നേരത്തെ ഇത് 1 : 45 ആയിരുന്നു. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഈ വ്യവസ്ഥകള്‍ അടങ്ങുന്ന ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വിദ്യാഭ്യാസ അവകാശ നിയമം ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പൂര്‍ണാര്‍ത്ഥത്തില്‍
നടപ്പാക്കാതെ പറ്റില്ല. നേരത്തെ അനുപാതം 1: 45 ആയിരുന്നപ്പോള്‍ 51 കുട്ടികള്‍ ഉണ്ടായാല്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിച്ചിരുന്നു. ഈ കണക്ക് പ്രകാരം അനുപാതം 1 : 30 ആക്കുമ്പോള്‍ 36 കുട്ടികള്‍ ഉണ്ടെങ്കില്‍ രണ്ടാമത്തെ ഡിവിഷന്‍ അനുവദിക്കണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ അധ്യാപക തസ്തികകള്‍ കൂടുതലായി ഉണ്ടാകുമായിരുന്നു. പുതിയ ഉത്തരവ്പ്രകാരം ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുനോക്കിയല്ല രണ്ടാമത്തെ ഡിവിഷന്‍ ആരംഭിക്കുക. ഒരു ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ടെങ്കിലും ആ സ്‌കൂളിലെ ആകെ കുട്ടികളുടെ എണ്ണത്തെ എല്‍. പിയെങ്കില്‍ 1 : 30 ന്റെയും യു.പിയെങ്കില്‍ 1: 35 ന്റെയും അടിസ്ഥാനത്തില്‍ കണക്കാക്കും. ഈ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ പുതിയ തസ്തിക അനുവദിക്കൂ. ഇപ്രകാരം തസ്തിക സൃഷ്ടിക്കപ്പെട്ടാല്‍ നിയമനം അധ്യാപക ബാങ്കില്‍ നിന്നായിരിക്കും. (മാതൃഭൂമി വാര്‍ത്ത)

1 comment:

Anonymous said...

Thanks for some other informative blog. Where else could I am getting that type of info written in
such a perfect means? I've a mission that I am just now working on, and I've been on the glance out for such info.


Feel free to visit my site; invisalign

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom