May 21, 2016

ഇനിയെങ്കിലും മാഷേ നന്നായിക്കൂടേ...

എച്.എം. കോൺഫറൻസിൽ അറിയിച്ച ചില കാര്യങ്ങൾ
1. മെയ് 30ന് പഞ്ചായത്ത് തലത്തിലും  31 ന് സ്കൂൾ തലത്തിലും  എല്ലാ അധ്യാപകർക്കും പരിശീലനം.
2. ഇതും അവധിക്കാല പരിശീലനത്തിൻ്റെ ഭാഗമാണ്. ഇതിന് duty സർട്ടിഫിക്കറ്റും സറണ്ടറും ഉണ്ടാകും.
3. അവധിക്കാല പരിശീലനത്തിൽ ഇതുവരെ പങ്കെടുക്കാത്ത അധ്യാപകർ മെയ് 23 മുതൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
4. 30 ലെ പരിപാടിക്ക് സമന്വയം എന്നും 31 ലെ പരിപാടിക്ക് ഒരുക്കം എന്നുo നാമകരണം ചെയ്തിരിക്കുന്നു. 10 മുതൽ 4 വരെയാണ് ഈ പരിപാടി. ഇതിനു പുറമെ ഈ വർഷം 3 ശനിയാഴ്ചകളിൽ ക്ലസ്റ്റർ ഉണ്ടായിരിക്കും.
5. വിദ്യാരംഗം കലാ-സാഹിത്യ വേദി ജൂൺ 20ന് സ്കൂൾ യൂണിറ്റ് തല ഉദ്ഘാടനം നടത്തണം.

6. ഹെൽത്ത് നേഴ്സ് ഉള്ള സ്കൂളുകളിൽ അവരെ PTA ,MTA, SMC എന്നിവയിൽ Ex - Officio അംഗമാക്കേണ്ടതാണ്.
7 മൂത്രപുര, റാമ്പ് ,കുടിവെള്ളം എന്നിവയില്ലാത്ത സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്ന് LS G D എഞ്ചിനിയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
8. ജൂൺ 2ന് ISM വിസിറ്റ് ഉണ്ടാവും
9. മെയ് 27 നു മുമ്പ് അരിയുടെ ഇൻഡൻ്റ് AE0 ഓഫീസുകളിൽ നിന്നും ലഭ്യമാവും.
10. കഴിയുന്നതും ജൂൺ 1 മുതൽ ഉച്ചഭക്ഷണ വിതരണം ആരംഭിക്കണം. ജൂൺ 2 മുതൽ ഭക്ഷണ വിതരണം നിർബന്ധം.
II. സർക്കാർ സ്കൂളുകളിൽ ജൂൺ 1 നു തന്നെ യൂണിഫോം വിതരണം ചെയ്യണം. ഫണ്ട് BRc യിൽ എത്തിയിട്ടുണ്ട്.
12. മെയ് 20നുള്ളിൽ ഒരു പുസ്തകം പോലും എത്താത്ത സ്കൂൾ സൊസൈറ്റികൾ ഉണ്ടെങ്കിൽ AE യെ അറിയിക്കണം.
13. ഈ വർഷം ഒന്നു മുതൽ 8 കൂടിയ ക്ലാസ്സുകളിലെ എല്ലാ അധ്യാപകർക്കും 500 രൂപ ടീച്ചേഴ് ഗ്രാൻ്റ് ഉണ്ടാവും. ഫണ്ട് BRC യിൽ എത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ അതേ സംഖ്യ സ്കൂൾ Lഗാൻ്റായും ലഭിക്കും
14. ചൊവ്വാഴ്ചക്കുള്ളിൽ കഴിഞ്ഞ വർഷത്തെ Fixation order നൽകും.
15. H m നു പകരം ആളെ നിയമിക്കാൻ അർഹതയുള്ള സ്കൂളൂ കളിൽ പകരം ആളെ ടീച്ചേഴ്സ് ബാങ്കിൽ നിന്ന് ലഭിക്കും.
16. പരിസ്ഥിതി ദിനത്തിൽ എല്ലാ കുട്ടികൾക്കു ° വൃക്ഷതൈ നൽകും. കൂട്ടത്തിൽ തരുന്ന ഒരു വേപ്പിൻ തൈ സ്കൂളുകളിൽ നട്ട് സംരക്ഷിക്കണം
17. സബ് ജില്ലയിലെ 30 സ്കൂളുകൾക്ക് ഗ്യാസ് അടുപ്പ് സ്ഥാപിക്കാൻ 5000 രൂപ വിതം നൽകും
18. മാസത്തിലൊരിക്കൽ CPTA ചേരുകയും തീരുമാനങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തുകയും ചെയ്യണം. സർഗവേള പീരിഡിൽ കുട്ടികൾ അവതരിപ്പിച്ച നല്ല പരിപാടികൾ cpta യോഗത്തിൽ അവതരിപ്പിക്കണം.
19. ആയിരം സാധ്യായ മണിക്കൂറുകൾ കുട്ടികൾ കിട്ടുന്നു എന്നുറപ്പു വരുത്തണം.
20. എല്ലാ മാസവും സ്കൂളിൽ നടക്കുന്ന അക്കാദമിക്ക് പ്രവർത്തനങ്ങളുടെ റിപ്പോർട്ട് AEOക്ക് നൽകണം.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom