Aug 25, 2016

അദ്ധ്യാപകദിനം ആചരിക്കുമ്പോൾ.......

എസ്.വി.രാമനുണ്ണി, സുജനിക
നമ്മുടെ രാഷ്ട്രപതിയായിരുന്ന ഡോ . സര്‍വേപ്പിള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ്` സെപ്തമ്പര്‍ 5. [ 1888 സെപ്ത. 5] ഭരണാധികാരി, , തത്വചിന്തകന്‍, അദ്ധ്യാപകന്‍ എന്നീ രംഗങ്ങളില്‍ അതി പ്രഗത്ഭനായിരുന്ന ഇദ്ദേഹത്തിന്റെ സ്മരണ രാജ്യം അദ്ധ്യാപക ദിനമായി ആചരിക്കുന്നു. അദ്ധ്യാപകരെ ആദരിക്കുന്നതിനും മഹാന്മാരായ അദ്ധ്യാപകരെ തിരിച്ചറിയുന്നതിനും വ്യക്തിപരമായി നമ്മുടെ തന്നെ മനസ്സില്‍ കുടിയേറിയിട്ടുള്ള ഗുരുശ്രേഷ്ഠന്മാരെ വന്ദിക്കുന്നതിനുംഈ ദിനം ആചരിക്കുകയാണ്` .


എല്ലാവരുടെ ഓര്‍മ്മയിലും നല്ലൊരു മാഷ് ഉണ്ട്. കുട്ടിക്കാലം മുഴുവന്‍ നാമിടപഴകുന്നത് അദ്ധ്യാപകരുമായിട്ടാണ്`. നമ്മെ നന്നായി പഠിപ്പിച്ചവര്‍, നമ്മെ സ്നേഹിച്ചവര്‍, വഴികാട്ടിയവര്‍, പ്രോത്സാഹിപ്പിച്ചവര്‍, നമുക്ക് മാതൃകയായി നിന്നവര്‍.... ഒരുപാടു സവിശേഷതകള്‍ പരിഗണിച്ച് നമുക്ക് ചില അദ്ധ്യാപകരെ മറക്കാനാവാത്തവരായിട്ടുണ്ട്. ഒരു തൊഴില്‍ എന്ന നിലയില്‍ അല്ലാതെ ഒരു സംസ്കാരം എന്ന നിലയില്‍ അദ്ധ്യാപക വൃത്തി ചെയ്തുപോരുന്നവര്‍. ഒരു സ്കൂളില്‍ മാത്രമല്ല, ഒരു നാട്ടിലാകെ ഗുരുത്വത്തിന്റെ വെളിച്ചം വീശിയവര്‍. ജീവിതം മുഴുവന്‍ അദ്ധ്യാപനനത്തിനായി പ്രയോജനപ്പെടുത്തിയവര്‍. അവരെ അനുസ്മരിക്കുന്നത് , ആദരിക്കുന്നത് സമൂഹത്തിന്റെ മുഴുവന്‍ കടമയാണ്`. ഗുരുത്വമാണ്`.

അദ്ധ്യാപനം ഇന്നും ഏറ്റവും ശ്രേഷ്ഠമായ പ്രവൃത്തിയായി സമൂഹം കാണുന്നു. കാലമാറ്റത്തിന്റെ എല്ലാ പോരായ്മകളും ഉണ്ടെങ്കിലും ഈ രംഗം ഇന്നും ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നതാണ്`. അദ്ധ്യാപനം ശ്രമകരമായ ഒരു പ്രവര്‍ത്തനമാണ്`. അറിവും സംസ്കാരവും പൗരബോധവും സാമൂഹ്യബോധവും ഉത്തരവാദിത്വവും ഉള്ള ഒരു ജനസമൂഹത്തെ നിര്‍മ്മിച്ചെടുക്കാനുള്ള ഭാരിച്ച ജോലിയാണ്` … ഉത്തരവാദിത്തമാണ്` സമൂഹം അദ്ധ്യാപകനെ ഏല്‍പ്പിച്ചിരിക്കുന്നത്. പത്താം ക്ളാസുവരെയുള്ള സ്കൂള്‍കാലം ശരാശരി 14000 മണിക്കൂറുകള്‍ കുട്ടി അദ്ധ്യാപകനോടൊപ്പമാണ്`. നല്ല പൗരനായി രൂപം കൊള്ളുകയാണ്` ഇക്കാലമത്രയും. അതിനുള്ള വേദി ഒരുക്കുകയാണ്` സ്കൂളും മാഷും. 


നല്ല മാഷ് - നമ്മുടെ മനസ്സിലുള്ള മാഷ് ആരാണ്`? നന്നായി പഠിക്കാന്‍ സഹായിച്ചവര്‍, പ്രേരിപ്പിച്ചവര്‍, നന്നായി കളിക്കാന്‍ നന്നായി പെരുമാറാന്‍ നന്നായി പഠിക്കാന്‍ പഠിപ്പിച്ചവര്‍ . സ്നേഹിച്ചവര്‍, വഴികാട്ടിയവര്‍. നമ്മുടെ സംശയങ്ങള്‍ക്ക് മറുപടി കണ്ടെത്താന്‍ എല്ലായ്പ്പോഴും സഹായിച്ചവര്‍. സംശയങ്ങള്‍ ചോദിക്കാന്‍ പ്രേരിപ്പിച്ചവര്‍. ഉത്തരം കണ്ടെത്താന്‍ സഹായിച്ചവര്‍. നമുക്ക് മാതൃകയാക്കണമെന്ന് തോന്നിപ്പിച്ചവര്‍. മാതാപിതാക്കള്‍ക്കൊപ്പം സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പക്ഷെ, അതിനേക്കാള്‍ ഉയര്‍ന്നനിലയില്‍ നമ്മുടെ മനസ്സില്‍ സ്ഥാനം നേടിയവര്‍.

ക്ളാസില്‍ നന്നായി കവിത പാടിയവര്‍, നന്നായി കഥപറഞ്ഞവര്‍, നന്നായി ചിത്രം വരച്ചവര്‍, നന്നായി കളിക്കാന്‍ കൂടിയവര്‍, നന്നായി വായിക്കാന്‍ പുസ്തകങ്ങള്‍ തന്നു പ്രേരിപ്പിച്ചവര്‍, ലാബില്‍ പരീക്ഷണങ്ങള്‍ കാണിച്ചും ചെയ്യിച്ചും ഒരു പാട് സമയം ചെലവഴിച്ചവര്‍, നമ്മുടെ സുഖ ദുഖങ്ങള്‍ അന്വേഷിച്ചവര്‍, പ്രയാസങ്ങളില്‍ വഴികാണിച്ചുതന്നവര്‍, നമ്മുടെ ഒപ്പം എന്നും ഉണ്ട് എന്ന് വിശ്വസിപ്പിച്ചവര്‍ , ആവിശ്വാസം ശരിയെന്ന് തെളിയിച്ചവര്‍ ...എന്റെ കുട്ടികള്‍ എന്നു മാത്രം പറയുന്നവര്‍... സ്കൂള്‍ വിട്ടാലും മാഷായി നാട്ടില്‍ കാണപ്പെടുന്നവര്‍... അവരാണ്` നമ്മുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ള അദ്ധ്യാപകര്‍. വളരെ കുറച്ചേ എണ്ണത്തില്‍ ഇവരുള്ളുവെങ്കിലും അവരാണ്` രാജ്യത്തെ പുരോഗതിയിലേക്ക് കൈപിടിച്ചു നടത്തുന്നവര്‍. നമ്മുടെ പ്രതീക്ഷകളും നല്ല നാളെകളും ഉണ്ടാക്കാന്‍ നമുക്ക് മുന്പേ നടക്കുന്നവര്‍.

അവരെ ഓര്‍ക്കുകയും ആദരിക്കുകയും ചെയാന്‍ അദ്ധ്യാപകദിനം നമുക്ക് പ്രയോജനപ്പെടണം. കാലത്തിന്റെ മഴയേറ്റു മുഷിഞ്ഞവരെങ്കിലും ഇവരാണ്` നമുക്ക് മുന്പേ നടാക്കാനുള്ളവര്‍ - അഗ്രഗാമികള്‍ എന്നു തീരുമാനിക്കണം. ഗുരുവന്ദനം സമൂഹത്തിന്റെ മുഴുവന്‍ സ്വഛതക്കും പുരോഗതിക്കും കൂടിയാണെന്ന് തിരിച്ചറിയണം. കടപ്പാട്: http://karunatti.blogspot.in/

1 comment:

MCX Silver Tips said...

very useful information for students..

Mcx Real Tips Provider

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom